On Sunday, May 23, 2010 0 comments


ഇതു പ്രാര്‍ഥനയാണ്,ദിനേന എത്രഎത്ര അപകട മരണങ്ങള്‍,മനസിനെ മുറിവെല്‍പ്പിക്കാത്ത വിധം അത് ഞങ്ങളുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു.പക്ഷെ ഇതു സഹിക്കാന്‍ കഴിയാത്ത വിധമായിരിക്കുന്നു.മംഗലാപുരത്ത് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ പൊലിഞ്ഞത് ഓരോ പ്രവാസിയുടെയും ജീവനാണ്.പ്രവാസിക്ക് എന്ത് നിവചനമാണ് ലോകം നല്കിയിരിക്കുനതെന്നുറിയില്ല.നാട്ടില്‍ മണിമാളിക പണിത് ദരിദ്രന്റെ ജീവിതം നയിക്കുന്നവന്‍,മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥത്തതിന്റെ ഭാണ്ഡം പേറുന്നവന്‍,പ്രിയതമയുടെ പ്രേമ സുരഭിലമായ വാക്കുകള്‍ കത്തിലൂടെയും മൊബൈല്‍ ഫോണിലൂടെയും കേട്ട് സായൂജ്യമടയുന്ന "വണ്ടിക്കാളകള്‍"
മക്കളുടെ കിളികൊഞ്ഞലുകള്‍ റിംഗ് ടോണ്‍ ആക്കി -ഇന്‍റെ മോള-(എന്ന് മനമുരുകി) പിതാവിന്‍റെ കോളത്തില്‍ "ടിക്"
ചെയ്യുന്നവന്‍,സഹോദരിയുടെ കല്യാണം സി ഡി യില്‍ കണ്ട് അളിയന്റെയും സല്ക്കാരതിന്റെയും "വമ്പു"പറയുന്ന നിര്‍ഭാഗ്യവാന്‍,ഏറ്റവുമൊടുവില്‍ എല്ലാ രാഷ്ട്രിയ പാര്‍ട്ടിക്കും കൈയിട്ടു വാരാവുന്ന പൊതു "ഘജനാവ്".നാഥാ ജീവിതം ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി സമര്‍പ്പിച്ചവരാന്നു ഞങ്ങള്‍ .സന്തോഷത്തിനു വേണ്ടി ഒരു മാസവും സന്താപത്തിനു വേണ്ടി പതിനൊന്നു മാസവും നീക്കി വെച്ചവര്‍.കൊടും ചൂടും കൊടും തണുപ്പുമാണ് ഞങ്ങളുടെ ഗൃത്ബേതങ്ങള്‍.പ്രഷര്‍ ,ഷുഗര്‍,കോളഷ്ട്രോള്‍,അറ്റാക്ക്,അകാലനര,കഷണ്ടി,ഗ്യസ്ട്രബില്‍,
അമിതവണ്ണം,ഇതൊക്കെയാണ് ഞങ്ങളുടെ സമ്പാദ്യം.അങ്ങിനെയങ്ങിനെ കോടാനുകോടി ജനങ്ങളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി കത്തിതീരുന്ന മെഴുകുതിരികള്‍.മരണം അലന്ഘനീയമാണ് നാഥാ അത് അറിയാത്തവരല്ല ഞങ്ങള്‍,മംഗലാപുരം എയര്‍പോര്‍ട്ട് റണ്‍വേയില്‍ ആദ്യമിറങ്ങിയത് ഞങ്ങളുടെ മനസായിരുന്നുവല്ലോ അത് "നീ"
അറിഞ്ഞിരുന്നതുമാനല്ലോ എന്നിട്ടും....ഞങ്ങളെ കാത്തു നിന്നിരുന്ന മാതാപിതാക്കള്‍,ഭാര്യമാര്‍,മക്കള്‍,സഹോദരന്മാര്‍,കൂട്ടുകാര്‍,അവരോടൊക്കെ സലാം പറയാന്‍,ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍,ഒരു പായയില്‍ കിടന്നുറങ്ങാന്‍,മക്കളോട് ഈത്ത പനകളുടെയും മരുഭൂമിയുടെയും കഥ പറഞ്ഞുകൊടുക്കാന്‍,കൂട്ടുകാരുടെ മുന്‍പില്‍ റോയല്‍ മിറാജ് പൂശി ചുമ്മാ ഗമയില്‍ നടക്കാന്‍.......നാഥാ ഞങ്ങള്‍ പ്രവാസികള്‍ക്ക് "നീ"ഇത്രയെങ്കിലും അനുവദിച്ചു തരണം.ഇതു ഞങ്ങള്‍ പ്രവാസികളുടെ പ്രാര്‍ഥനയാണ്..യാചനയാണ്.
'

0 comments:

Powered by Blogger.