On Thursday, May 6, 2010 3 comments


എന്‍റെ ഓര്‍ക്കുട്ട് ചങ്ങാതിമാര്‍ ക്ഷേമിക്കണം.വേറെ നിവൃതിയില്ലാഞ്ഞിട്ട.എട്ടും പൊട്ടും തിരിയാത്ത എന്‍റെ പോണ്ട്ടാട്ടി ഒരു ദിവസം എന്‍റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ കണ്ടു,അന്ന് തുടങ്ങി എന്‍റെ ഓര്‍ക്കുട്ട് കഷ്ട്ട കാലം.നല്ല ചൊങ്കുള്ള തരുണികളുടെ ഫോട്ടോ വെച്ച എന്‍റെ ചങ്ങാതിമാര്‍ അയച്ച സ്ക്രപും കമന്റും കണ്ടാല്‍ ഏതു പച്ച
കരളുള്ള പോണ്ടാന്ട്ടി മാരും പ്രതികരിക്കില്ലേ ?അമ്മികല്ല്,ചിരവ,ചൂല്.ഇത്യാതി മാരകായുതങ്ങള്‍ വീട്ടില്‍
ഇല്ലാതിരുനതുകൊണ്ട് ഞാനിപോഴും പോസ്റ്റ്‌ എഴുതികൊണ്ടിരിക്കുന്നു.മണിച്ചിത്രതാഴിലെ ശോഭനയെ പോലെ
വരുന്ന പോണ്ടാട്ടിയെ കണ്ടാല്‍ ഏതു ഓര്‍ക്കുട്ട് ഫ്രെന്റും സൈന്‍ ഔട്ട്‌ ചെയ്തു പോകും.അല്ലേലും ഓര്‍ക്കുട്ട് പിള്ളേര് കളിയാനന്ന "സഫറു"വിന്‍റെ കമന്റും കൂടിയയപോള്‍ എന്‍റെ ഓര്‍ക്കുട്ട് മോഹം അതോടെ തീര്‍ന്നു.സത്യം
പറയട്ടെ ഓര്‍കുട്ടിലൂടെ ഞാനിതുവരെ ആരെയും പീടിപിച്ചിട്ടില്ല.എന്നിട്ടും ഓര്‍കുട്ടിനെ പടിയടച്ചു പിണ്ഡം വെച്ചാലേ വിശപ് സഹിക്കാന്‍ പറ്റാത്ത എനിക്ക് "അന്നം"കിട്ടൂ എന്ന സ്ഥിതി വന്നപ്പോള്‍ തകരുന്നുപോയി കൂട്ടുകാരെ തകര്‍ന്നുപോയി .അതൊക്കെ സഹിക്കാം."നിങ്ങളീപണി"നിര്‍ത്തിയില്ലെങ്കില്‍ ഞാനുമുണ്ടാക്കും ഒരു
ഓര്‍ക്കുട്ട് എന്ന പൊണ്ടാട്ടിയുടെ ഭീഷണി കേട്ടപോള്‍ അതുവരെ പിടിച്ചുനിന്നിരുന്ന ഞാന്‍ വീഴാതിരിക്കാന്‍
അരികില്‍ നിന്നിരുന്ന ഒമ്പത് വയസ്സുള്ള മകന്‍ റമീസിന്റെ തോളില്‍ കൈവെച്ചു.ഒന്നുകില്‍ ഓര്‍ക്കുട്ട് അല്ലെങ്കില്‍ പൊണ്ടാട്ടി ഇതില്‍ ഏതുവേണം എന്ന് ശങ്കിച്ച് നില്‍ക്കുന്ന എന്‍റെ മുന്‍പില്‍ "പടവാളായി"നില്‍ക്കുന്ന പോണ്ടാന്ട്ടിയെ കണ്ടപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞുപോയി "പോണ്ടാന്ട്ടി സിന്ദബാത് ഞാനും മക്കളും പിന്നാലെ"എന്‍റെ ഓര്‍ക്കുട്ട് കൂട്ടുകാര്‍ എനോട് പൊറുകുക ഇനി ഞാനുമായി കൂട്ടുകൂടിയെ പറ്റു എന്ന് നിര്‍ബന്ധമുള്ള കൂട്ടുകാര്‍ ഈ അഡ്രെസ്സില്‍ ബന്ധപെടുക http://navaska.blogspot.com നന്ദി നമസ്ക്കാരം .

3 comments:

HAzEEB said...

ithu kalakkeee...

സഫറുദീന്‍് said...

എന്തായാലും നന്നായി," മരുമകന്‍ ചൊല്ലും നെല്ലിക്ക ആദ്യം കയിക്കും പിന്നെ മധിരിക്കും "

Basheer Vallikkunnu said...

എന്റെ കാര്യം നേരെ തിരിച്ചാണ് നവാസേ.. മകള്‍ നിര്‍ബന്ധിച്ചു എന്നെ ഓര്‍ക്കൂട്ടില്‍ ചേര്‍ത്തി. ബ്ലോഗ്‌ ഒഴിവാക്കാനാണ് അവള്‍ പറയുന്നത്.

Powered by Blogger.