On Wednesday, June 2, 2010 2 comments



കേരള രാഷ്ട്രിയം വീണ്ടും കലങ്ങി മറിയുന്ന ലക്ഷണമാണ്.ഒരു വര്‍ഷം കഴിഞ്ഞാല്‍ "ധിം തരികിടതോം"എന്ന രൂപത്തില്‍ വീഴാനായി നില്‍ക്കുന്ന അച്ചുമാമ്മെന്നും കുട്ട്യോളും സോബോധം നഷ്ട്ടപെട്ട കോലത്തില്‍ ആണെന്ന് തോന്നുന്നു.കേരളത്തില്‍ "മുസ്ലിം വര്‍ഗീയതയും കൃസ്ത്യന്‍ വര്‍ഗീയതയും "വളരുന്നു എന്നാണു മുഖ്യന്‍ അവസാനമായി വെടിപൊട്ടിച്ചത്.കിനാലൂരില്‍ ചൂലും ചാണക വെള്ളവുമായി പുന്ന്യാഹം തെളിക്കാന്‍ പോയ ജമാഅത്തെ ഇസ്ലാമിയെയും സിമിയുടെ ബാധയേറ്റ സോളിടാരിട്ടിയെയും ചുവന്ന പതാകയില്‍ കുളിപ്പിച്ച് കിടതിയിരിക്കുകയാനല്ലോ,അതിനി കൊണ്ട്ടുപോയി സംസ്കരിച്ചാല്‍ മാത്രം മതിയാകും.ടി ആരിഫലിയെ തൊകാടിയയോടാണ് എളമരം കരിം ഉപമിച്ചത്.ഡും എല്ലാം അവസാനിച്ചു.മൂല്യം നോക്കി ഞമ്മള് കുത്തിയ ഓരോ ഓട്ടും ഒരു ഗ്ലാസ് ചാണക വെള്ളത്തില്‍ ഒലിച്ചുപോയി.പത്തമ്പത് കൊല്ലമായി ഇവറ്റകളെ ഇസ്ലാഹി പ്രസ്ത്ഥാനം അരയില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങിയിട്ട്,നന്നായില്ല എന്ന് മാത്രമല്ല സ്മശാന വിപ്ലവക്കാര്‍ ,എട്ടുകാലി മംമുഞ്ഞി ,എന്ന് എഴുതിയും പ്രസംകിച്ചും പരിഹസിച്ചു ഒരു തവണയല്ല ഒരായിരം തവണ.ഇപോ ആര്‍ക്കും വേണ്ടാഞ്ഞു (വള്ളിക്കുന്നുലെ ബഷീര്‍കാട് കടപാട്)അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കു കുത്തും എന്നറിയാതെ ശ്മശാനത്തിലെ അനാഥ പ്രേതം?പോലെ ആയിരിക്കുന്നു കേരളത്തിലെ രാഷ്ട്രിയ ഇസ്ലാമി!പറഞ്ഞു വന്നത് അച്ചു മാമ്മന്‍ പൊട്ടിച്ച വെടിയേ പറ്റിയാണല്ലോ,പോകാന്‍ നേരം ഉള്ള വെലയും കളഞ്ഞേ മൂപ്പര് പോകു എന്ന് വാശി പിടിച്ചാല്‍ എന്ത് ചെയ്യും?കേരളം ഭരിക്കുന്ന മുഖ്യന്‍ സംസ്ഥാനത്തെ രണ്ടു പ്രബല മത വിഭാകങ്ങളെ പറ്റി ഇങ്ങനെ പറയാമോ ?അതല്ല "സുധാകരന് ഒപ്പം ഭരിക്കും മുക്യനുമുണ്ട്ടാ സൌരഭ്യം"എന്നാണോ ?എന്തായാലും വിഷയം കോണ്‍ഗ്രസ്സും ലീഗും ഏറ്റടുത് കഴിഞ്ഞു.ഇതിനിടയിലാണ് നമ്മുടെ "കുഞ്ഞഹമെദ് "കാക്കാടെ വക ചില ഫലിതങ്ങള്.സ്വത്വ രാഷ്ട്രിയം ,വര്‍ഗ്ഗ രാഷ്ട്രിയം,പാവം ബംഗാളില്‍ സ്വൊന്തം വര്‍ഗ്ഗത്തിന് ചിതലരിച്ചു തുടങ്ങിയത് കുഞ്ഞഹമെദ്ക്ക അറിഞ്ഞില്ലാന്നു തോന്നുന്നു.എന്‍റെ നാട്ടില്‍ (വാടാനപ്പള്ളിയില്‍ )ഇതു പോലെ ഒരാളുണ്ട്ടായിരുന്നു സഖാവ് വേലപ്പെന്‍ പാവം മരിച്ചുപോയി വര്‍ഗ്ഗ രാഷ്ട്രിയം മൂത്ത് "വട്ടായതാണ്"രാവിലെ വാടാനപ്പള്ളി സെന്റെരിലെ ജീവന്‍ സൈക്കിള് കടയുടെ മുന്‍പില്‍ വന്നുനിന്നു പ്രസംഗം തുടങ്ങും രാത്രിയില്‍ തിരിച്ചുപോകും .മൂപ്പര്‍ പ്രസങ്ങിച്ചത് മൂപ്പര്‍കോ കേട്ട് പോകുന്ന വഴിനടക്കാര്‍കോ മനസിലാവില്ല ഏതാണ്ട് ഈ കോലത്തിലാണ് നമ്മുടെ കുഞ്ഞഹമെദ്ക്കയും മരിച്ചിട്ടില്ലെന്ന് മാത്രം!

ഗ്യസ്ട്രബില്‍ :-ചെന്നിത്തലക്ക് ഒരു ടെസസന്റെ പിന്ബെലമില്ലെന്നു പി സി ചാക്കോ,ചാക്കോ അച്ചടക്ക ലന്ഘനം നടത്തിയെന്ന് വേണുഗോപാലും സുധാകരനും

2 comments:

Akbar said...

മൌദൂദിസം പറഞ്ഞാണ് ഞമ്മളെ കാരണോമാര് പണ്ട് സര്‍ക്കാര്‍ പണി കളഞ്ഞത്.
ഇതേ മൌദൂദി തന്നെയാണ് രാഷ്ട്രീയം കളിക്കാനും വിടാഞ്ഞത്. സ്വാതന്ത്ര്യ സമര കാലത്തായിരുന്നെങ്കില്‍ തടി കേടാകും എന്ന് പേടിച്ചിട്ടാണെന്ന് വെക്കാം. ഇപ്പൊ അതാണോ സ്ഥിതി. ഓരോരുത്തര് രാഷ്ട്രീയത്തീന്നു എന്തോരും കാശാണ് വാരണത്. ഇതൊക്കെ കാണുമ്പോ മൌദൂദിനെ എന്നോ തള്ളേണടതായിരുന്നു. ഹാവൂ ഇപ്പോഴത്തെ അമീറെങ്കിലും അതിനു ധൈര്യം കാണിച്ചല്ലോ. തള്ളി. മൌദൂദിയോ. അതാരാ..???
മൌദൂദിയല്ല ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ആണ് ഇനി ഞങ്ങളുടെ മാര്‍ഗ്ഗ രേഖ. വോട്ടു ചെയ്യല്‍, രാഷ്ട്രീയം കളിക്കല്‍. ചാനല്‍, ഫിലിം ഫെസ്റ്റിവല്‍ അങ്ങിനെ എന്തൊക്കെയാണ് ആ രേഖയില്‍ മൌദൂദി നേരത്തെ മറച്ചു വെച്ചത്. ഛെ.

Unknown said...

@akbar അമീര്‍അല്ലെ അക്ബറെ ഇതിനൊക്കെയുള്ള അധികാരം "ഹിറ"ഗുഹയില്‍ നിന്ന് കിട്ടികാനും

Powered by Blogger.