കൂട്ടുക്കാരന്‍.കോം

On Thursday, July 15, 2010 0 comments

പ്രവാചകന്‍(സ)ക്ക് ഇറങ്ങിയ അതെ ഖുര്‍ആണ് ഇന്നും മുസ്ലീംകളുടെ കൈവശം ഉള്ളത് ഇതേ ഖുര്‍ആന്‍ കൊണ്ട് തന്നെയാണ് പ്രവാചകന്‍(സ)ഒരു ജനതയെ മാറ്റിമറിച്ചത് ഇതേ ഖുര്‍ആന്‍ നല്‍കിയ ധൈര്യത്തില്‍ തന്നെയാണ് ബദറില്‍ സര്‍വായുധരായ ഒരു അക്രമിസൈന്യത്തെ മുസ്ലീകള്‍ നേരിട്ടതും വിജയിച്ചതും.അന്നവര്‍ ഒറ്റകെട്ടായിരുന്നു അവര്‍ക്ക് ഒരു നേതാവേ ഉണ്ടായിരുനോള്ളോ,ഇതു ചരിത്രം. ഇന്നോ?കേരളത്തില്‍ തന്നെ മുസ്ലീകള്‍ എത്ര ഗ്രൂപുകള്‍ ഉണ്ടെന്നു എണ്ണിതിട്ടപെടുതാന്‍ പ്രയാസം.മുജാഹിദ്, സുന്നി,ജമഅത്ത്,തബലീഗ്,ഖാതിയാനി,ചേകനൂരി,ദേക്ഷണകേരള സുന്നി,ഉത്തരകേരളസുന്നി,ഇവരിലെ തന്നെ മറ്റു അവാന്തരവിഭാകങ്ങള്‍,ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഖുര്‍ആന്‍ പോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ലക്ഷകണക്കിന് "മുസ്ലീകള്‍"വേറെയും.ഇതു മുസ്ലീകളുടെ മാത്രം പൊതു ചിത്രമല്ല ഇന്ത്യയിലെ പ്രധാനപെട്ട എല്ലാ മതവിഭാഗങ്ങളുടെയും നേര്ചിത്രമാണ്.ശൂന്യമായികിടക്കുന്ന ഇത്തരം മനസുകളെ സമുദ്ദരിക്കുകയാണ് തീവ്രവാദവും ഭീകരവാദവും ഇല്ലാതാക്കാന്‍ ഭരണകര്‍ത്താക്കലും മതപണ്ഡിതരും ചെയ്യേണ്ടത്.കൈ വെട്ടിയവരും കൈ പോയവരും ഒരേ തൂവല്‍ പക്ഷികളാണ്.ഇവര്‍ നമ്മുടെ ആരുമായികൂട.ബദറില്‍ അവിശ്വസിയോടല്ല അക്രമികളോടോണ് മുസല്‍മാന്‍ പോരാടിയത്, ചരിത്രം ആവര്‍ത്തിക്കട്ടെ ബദര്‍ ഇനിയും ആവര്‍ത്തിക്കട്ടെ തീവ്രവാദത്തിന്നും ഭീകരവാദത്തിനുമെതിരെ.

On Saturday, June 26, 2010 2 comments

ല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.''
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു:
``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും''
അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌.
ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ്‌ ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
പ്രായമായ തേനീച്ചയെ മറ്റു തേനീച്ചകള്‍ കുത്തിപ്പുറത്താക്കാറുണ്ട്‌. മനുഷ്യരിലും ചിലര്‍ ഇങ്ങനെയായിട്ടുണ്ട്‌. പ്രായമേറും തോറും നമ്മുടെ നെഞ്ചിലേക്കടുപ്പിക്കേണ്ടവരാണ്‌ ഉമ്മയും ഉപ്പയും. അവരില്‍ നിന്ന്‌ തിരിച്ചൊന്നും കിട്ടാത്ത സന്ദര്‍ഭമാണ്‌ വാര്‍ധക്യം. അപ്പോഴാണ്‌ മക്കളില്‍ നിന്ന്‌ അവര്‍ക്ക്‌ കൂടുതല്‍ തിരിച്ചുകിട്ടേണ്ടത്‌. വൃദ്ധരായ ഉമ്മയോ ഉപ്പയോ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഏറ്റവും വലിയ നാശമുള്ളവരാണെന്ന്‌ നബി(സ) പറയുന്നുണ്ട്‌. കേവലമൊരു മാംസക്കഷ്‌ണം മാത്രമായിരുന്ന നമ്മെ സംരക്ഷിച്ച്‌ പരിപാലിച്ച്‌ വളര്‍ത്തിയെടുത്തവരാണവര്‍. അന്ന്‌, അതവര്‍ക്കൊരു വലിയ പരീക്ഷണമായിരുന്നു. ഇന്നവര്‍ വാര്‍ധക്യത്തിലാണ്‌; ഈ പരീക്ഷണം അവര്‍ക്കുള്ളതല്ല, നമുക്കുള്ളതാണ്‌. അവരുടെ ശരീരത്തില്‍ നിന്ന്‌ ചോരയും നീരുമെല്ലാം വറ്റിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരമാണിന്ന്‌. എവിടെയാണ്‌ ആ ചോരയും നീരുമെല്ലാം?
ഇതാ മക്കളുടെ തുടുത്തു സുന്ദരമായ ശരീരത്തില്‍ അതുണ്ട്‌. അവര്‍ കരഞ്ഞത്‌, കഷ്‌ടപ്പെട്ടത്‌, ഉറക്കമിളച്ചത്‌, കാത്തിരുന്നത്‌ എല്ലാം നമ്മെയായിരുന്നു; നമ്മെ മാത്രം! പക്ഷേ, ഇന്ന്‌ അധിക വീടുകളിലും അനാഥരായി കിടക്കുന്നത്‌ മാതാപിതാക്കളാണ്‌. ഒന്ന്‌ തളരുമ്പോള്‍, ക്ഷീണിക്കുമ്പോള്‍ കൈപിടിക്കേണ്ടവര്‍ അവരുടെ അരികിലില്ല! അതെ, കൈത്താങ്ങാകേണ്ടവരെല്ലാം കൈവിട്ടിരിക്കുന്നു! വാര്‍ധക്യത്തില്‍ ഉമ്മയെ പരിചരിച്ചതിന്റെ കാരണത്താല്‍ സ്വര്‍ഗസ്ഥനായ ഒരാളെക്കുറിച്ച്‌ ഉമറിനോട്‌ തിരുനബി പറയുന്നുണ്ട്‌. അയാളെ കണ്ടാല്‍ പ്രാര്‍ഥനയ്‌ക്ക്‌ വസിയ്യത്ത്‌ ചെയ്യണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കും! `കാരുണ്യത്താലുള്ള എളിമയുടെ ചിറക്‌' അവര്‍ക്ക്‌ താഴ്‌ത്തി നല്‍കണമെന്നാണ്‌ (17:23) അല്ലാഹുവിന്റെ നിര്‍ദേശം. ഉമ്മയെ അവഗണിച്ചതു കാരണം അപകടത്തിലായ, മഹാനായ സത്യവിശ്വാസി ജുറൈജിന്റെ കഥ തിരുനബി(സ)യും പറഞ്ഞുതന്നു. (മിന്‍ഹാജുസ്സ്വാലിഹീന്‍ 785,786)
നമുക്ക്‌ ജന്മം നല്‍കിയവര്‍, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്‌നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക്‌ തിരിച്ചു നല്‍കുക. കടമ്മനിട്ടയുടെ ഒരു വരിയുണ്ട്‌:
നിങ്ങളോര്‍ക്കുക,
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്‌! l 

(അബ്ദുല്‍ വദൂദ് ,തര്‍ബിയ ശബാബ് വരിക )

On Wednesday, June 2, 2010 2 commentsകേരള രാഷ്ട്രിയം വീണ്ടും കലങ്ങി മറിയുന്ന ലക്ഷണമാണ്.ഒരു വര്‍ഷം കഴിഞ്ഞാല്‍ "ധിം തരികിടതോം"എന്ന രൂപത്തില്‍ വീഴാനായി നില്‍ക്കുന്ന അച്ചുമാമ്മെന്നും കുട്ട്യോളും സോബോധം നഷ്ട്ടപെട്ട കോലത്തില്‍ ആണെന്ന് തോന്നുന്നു.കേരളത്തില്‍ "മുസ്ലിം വര്‍ഗീയതയും കൃസ്ത്യന്‍ വര്‍ഗീയതയും "വളരുന്നു എന്നാണു മുഖ്യന്‍ അവസാനമായി വെടിപൊട്ടിച്ചത്.കിനാലൂരില്‍ ചൂലും ചാണക വെള്ളവുമായി പുന്ന്യാഹം തെളിക്കാന്‍ പോയ ജമാഅത്തെ ഇസ്ലാമിയെയും സിമിയുടെ ബാധയേറ്റ സോളിടാരിട്ടിയെയും ചുവന്ന പതാകയില്‍ കുളിപ്പിച്ച് കിടതിയിരിക്കുകയാനല്ലോ,അതിനി കൊണ്ട്ടുപോയി സംസ്കരിച്ചാല്‍ മാത്രം മതിയാകും.ടി ആരിഫലിയെ തൊകാടിയയോടാണ് എളമരം കരിം ഉപമിച്ചത്.ഡും എല്ലാം അവസാനിച്ചു.മൂല്യം നോക്കി ഞമ്മള് കുത്തിയ ഓരോ ഓട്ടും ഒരു ഗ്ലാസ് ചാണക വെള്ളത്തില്‍ ഒലിച്ചുപോയി.പത്തമ്പത് കൊല്ലമായി ഇവറ്റകളെ ഇസ്ലാഹി പ്രസ്ത്ഥാനം അരയില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങിയിട്ട്,നന്നായില്ല എന്ന് മാത്രമല്ല സ്മശാന വിപ്ലവക്കാര്‍ ,എട്ടുകാലി മംമുഞ്ഞി ,എന്ന് എഴുതിയും പ്രസംകിച്ചും പരിഹസിച്ചു ഒരു തവണയല്ല ഒരായിരം തവണ.ഇപോ ആര്‍ക്കും വേണ്ടാഞ്ഞു (വള്ളിക്കുന്നുലെ ബഷീര്‍കാട് കടപാട്)അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കു കുത്തും എന്നറിയാതെ ശ്മശാനത്തിലെ അനാഥ പ്രേതം?പോലെ ആയിരിക്കുന്നു കേരളത്തിലെ രാഷ്ട്രിയ ഇസ്ലാമി!പറഞ്ഞു വന്നത് അച്ചു മാമ്മന്‍ പൊട്ടിച്ച വെടിയേ പറ്റിയാണല്ലോ,പോകാന്‍ നേരം ഉള്ള വെലയും കളഞ്ഞേ മൂപ്പര് പോകു എന്ന് വാശി പിടിച്ചാല്‍ എന്ത് ചെയ്യും?കേരളം ഭരിക്കുന്ന മുഖ്യന്‍ സംസ്ഥാനത്തെ രണ്ടു പ്രബല മത വിഭാകങ്ങളെ പറ്റി ഇങ്ങനെ പറയാമോ ?അതല്ല "സുധാകരന് ഒപ്പം ഭരിക്കും മുക്യനുമുണ്ട്ടാ സൌരഭ്യം"എന്നാണോ ?എന്തായാലും വിഷയം കോണ്‍ഗ്രസ്സും ലീഗും ഏറ്റടുത് കഴിഞ്ഞു.ഇതിനിടയിലാണ് നമ്മുടെ "കുഞ്ഞഹമെദ് "കാക്കാടെ വക ചില ഫലിതങ്ങള്.സ്വത്വ രാഷ്ട്രിയം ,വര്‍ഗ്ഗ രാഷ്ട്രിയം,പാവം ബംഗാളില്‍ സ്വൊന്തം വര്‍ഗ്ഗത്തിന് ചിതലരിച്ചു തുടങ്ങിയത് കുഞ്ഞഹമെദ്ക്ക അറിഞ്ഞില്ലാന്നു തോന്നുന്നു.എന്‍റെ നാട്ടില്‍ (വാടാനപ്പള്ളിയില്‍ )ഇതു പോലെ ഒരാളുണ്ട്ടായിരുന്നു സഖാവ് വേലപ്പെന്‍ പാവം മരിച്ചുപോയി വര്‍ഗ്ഗ രാഷ്ട്രിയം മൂത്ത് "വട്ടായതാണ്"രാവിലെ വാടാനപ്പള്ളി സെന്റെരിലെ ജീവന്‍ സൈക്കിള് കടയുടെ മുന്‍പില്‍ വന്നുനിന്നു പ്രസംഗം തുടങ്ങും രാത്രിയില്‍ തിരിച്ചുപോകും .മൂപ്പര്‍ പ്രസങ്ങിച്ചത് മൂപ്പര്‍കോ കേട്ട് പോകുന്ന വഴിനടക്കാര്‍കോ മനസിലാവില്ല ഏതാണ്ട് ഈ കോലത്തിലാണ് നമ്മുടെ കുഞ്ഞഹമെദ്ക്കയും മരിച്ചിട്ടില്ലെന്ന് മാത്രം!

ഗ്യസ്ട്രബില്‍ :-ചെന്നിത്തലക്ക് ഒരു ടെസസന്റെ പിന്ബെലമില്ലെന്നു പി സി ചാക്കോ,ചാക്കോ അച്ചടക്ക ലന്ഘനം നടത്തിയെന്ന് വേണുഗോപാലും സുധാകരനും

On Sunday, May 23, 2010 0 comments


ഇതു പ്രാര്‍ഥനയാണ്,ദിനേന എത്രഎത്ര അപകട മരണങ്ങള്‍,മനസിനെ മുറിവെല്‍പ്പിക്കാത്ത വിധം അത് ഞങ്ങളുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു.പക്ഷെ ഇതു സഹിക്കാന്‍ കഴിയാത്ത വിധമായിരിക്കുന്നു.മംഗലാപുരത്ത് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ പൊലിഞ്ഞത് ഓരോ പ്രവാസിയുടെയും ജീവനാണ്.പ്രവാസിക്ക് എന്ത് നിവചനമാണ് ലോകം നല്കിയിരിക്കുനതെന്നുറിയില്ല.നാട്ടില്‍ മണിമാളിക പണിത് ദരിദ്രന്റെ ജീവിതം നയിക്കുന്നവന്‍,മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥത്തതിന്റെ ഭാണ്ഡം പേറുന്നവന്‍,പ്രിയതമയുടെ പ്രേമ സുരഭിലമായ വാക്കുകള്‍ കത്തിലൂടെയും മൊബൈല്‍ ഫോണിലൂടെയും കേട്ട് സായൂജ്യമടയുന്ന "വണ്ടിക്കാളകള്‍"
മക്കളുടെ കിളികൊഞ്ഞലുകള്‍ റിംഗ് ടോണ്‍ ആക്കി -ഇന്‍റെ മോള-(എന്ന് മനമുരുകി) പിതാവിന്‍റെ കോളത്തില്‍ "ടിക്"
ചെയ്യുന്നവന്‍,സഹോദരിയുടെ കല്യാണം സി ഡി യില്‍ കണ്ട് അളിയന്റെയും സല്ക്കാരതിന്റെയും "വമ്പു"പറയുന്ന നിര്‍ഭാഗ്യവാന്‍,ഏറ്റവുമൊടുവില്‍ എല്ലാ രാഷ്ട്രിയ പാര്‍ട്ടിക്കും കൈയിട്ടു വാരാവുന്ന പൊതു "ഘജനാവ്".നാഥാ ജീവിതം ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി സമര്‍പ്പിച്ചവരാന്നു ഞങ്ങള്‍ .സന്തോഷത്തിനു വേണ്ടി ഒരു മാസവും സന്താപത്തിനു വേണ്ടി പതിനൊന്നു മാസവും നീക്കി വെച്ചവര്‍.കൊടും ചൂടും കൊടും തണുപ്പുമാണ് ഞങ്ങളുടെ ഗൃത്ബേതങ്ങള്‍.പ്രഷര്‍ ,ഷുഗര്‍,കോളഷ്ട്രോള്‍,അറ്റാക്ക്,അകാലനര,കഷണ്ടി,ഗ്യസ്ട്രബില്‍,
അമിതവണ്ണം,ഇതൊക്കെയാണ് ഞങ്ങളുടെ സമ്പാദ്യം.അങ്ങിനെയങ്ങിനെ കോടാനുകോടി ജനങ്ങളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി കത്തിതീരുന്ന മെഴുകുതിരികള്‍.മരണം അലന്ഘനീയമാണ് നാഥാ അത് അറിയാത്തവരല്ല ഞങ്ങള്‍,മംഗലാപുരം എയര്‍പോര്‍ട്ട് റണ്‍വേയില്‍ ആദ്യമിറങ്ങിയത് ഞങ്ങളുടെ മനസായിരുന്നുവല്ലോ അത് "നീ"
അറിഞ്ഞിരുന്നതുമാനല്ലോ എന്നിട്ടും....ഞങ്ങളെ കാത്തു നിന്നിരുന്ന മാതാപിതാക്കള്‍,ഭാര്യമാര്‍,മക്കള്‍,സഹോദരന്മാര്‍,കൂട്ടുകാര്‍,അവരോടൊക്കെ സലാം പറയാന്‍,ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍,ഒരു പായയില്‍ കിടന്നുറങ്ങാന്‍,മക്കളോട് ഈത്ത പനകളുടെയും മരുഭൂമിയുടെയും കഥ പറഞ്ഞുകൊടുക്കാന്‍,കൂട്ടുകാരുടെ മുന്‍പില്‍ റോയല്‍ മിറാജ് പൂശി ചുമ്മാ ഗമയില്‍ നടക്കാന്‍.......നാഥാ ഞങ്ങള്‍ പ്രവാസികള്‍ക്ക് "നീ"ഇത്രയെങ്കിലും അനുവദിച്ചു തരണം.ഇതു ഞങ്ങള്‍ പ്രവാസികളുടെ പ്രാര്‍ഥനയാണ്..യാചനയാണ്.
'

On Thursday, May 6, 2010 3 comments


എന്‍റെ ഓര്‍ക്കുട്ട് ചങ്ങാതിമാര്‍ ക്ഷേമിക്കണം.വേറെ നിവൃതിയില്ലാഞ്ഞിട്ട.എട്ടും പൊട്ടും തിരിയാത്ത എന്‍റെ പോണ്ട്ടാട്ടി ഒരു ദിവസം എന്‍റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ കണ്ടു,അന്ന് തുടങ്ങി എന്‍റെ ഓര്‍ക്കുട്ട് കഷ്ട്ട കാലം.നല്ല ചൊങ്കുള്ള തരുണികളുടെ ഫോട്ടോ വെച്ച എന്‍റെ ചങ്ങാതിമാര്‍ അയച്ച സ്ക്രപും കമന്റും കണ്ടാല്‍ ഏതു പച്ച
കരളുള്ള പോണ്ടാന്ട്ടി മാരും പ്രതികരിക്കില്ലേ ?അമ്മികല്ല്,ചിരവ,ചൂല്.ഇത്യാതി മാരകായുതങ്ങള്‍ വീട്ടില്‍
ഇല്ലാതിരുനതുകൊണ്ട് ഞാനിപോഴും പോസ്റ്റ്‌ എഴുതികൊണ്ടിരിക്കുന്നു.മണിച്ചിത്രതാഴിലെ ശോഭനയെ പോലെ
വരുന്ന പോണ്ടാട്ടിയെ കണ്ടാല്‍ ഏതു ഓര്‍ക്കുട്ട് ഫ്രെന്റും സൈന്‍ ഔട്ട്‌ ചെയ്തു പോകും.അല്ലേലും ഓര്‍ക്കുട്ട് പിള്ളേര് കളിയാനന്ന "സഫറു"വിന്‍റെ കമന്റും കൂടിയയപോള്‍ എന്‍റെ ഓര്‍ക്കുട്ട് മോഹം അതോടെ തീര്‍ന്നു.സത്യം
പറയട്ടെ ഓര്‍കുട്ടിലൂടെ ഞാനിതുവരെ ആരെയും പീടിപിച്ചിട്ടില്ല.എന്നിട്ടും ഓര്‍കുട്ടിനെ പടിയടച്ചു പിണ്ഡം വെച്ചാലേ വിശപ് സഹിക്കാന്‍ പറ്റാത്ത എനിക്ക് "അന്നം"കിട്ടൂ എന്ന സ്ഥിതി വന്നപ്പോള്‍ തകരുന്നുപോയി കൂട്ടുകാരെ തകര്‍ന്നുപോയി .അതൊക്കെ സഹിക്കാം."നിങ്ങളീപണി"നിര്‍ത്തിയില്ലെങ്കില്‍ ഞാനുമുണ്ടാക്കും ഒരു
ഓര്‍ക്കുട്ട് എന്ന പൊണ്ടാട്ടിയുടെ ഭീഷണി കേട്ടപോള്‍ അതുവരെ പിടിച്ചുനിന്നിരുന്ന ഞാന്‍ വീഴാതിരിക്കാന്‍
അരികില്‍ നിന്നിരുന്ന ഒമ്പത് വയസ്സുള്ള മകന്‍ റമീസിന്റെ തോളില്‍ കൈവെച്ചു.ഒന്നുകില്‍ ഓര്‍ക്കുട്ട് അല്ലെങ്കില്‍ പൊണ്ടാട്ടി ഇതില്‍ ഏതുവേണം എന്ന് ശങ്കിച്ച് നില്‍ക്കുന്ന എന്‍റെ മുന്‍പില്‍ "പടവാളായി"നില്‍ക്കുന്ന പോണ്ടാന്ട്ടിയെ കണ്ടപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞുപോയി "പോണ്ടാന്ട്ടി സിന്ദബാത് ഞാനും മക്കളും പിന്നാലെ"എന്‍റെ ഓര്‍ക്കുട്ട് കൂട്ടുകാര്‍ എനോട് പൊറുകുക ഇനി ഞാനുമായി കൂട്ടുകൂടിയെ പറ്റു എന്ന് നിര്‍ബന്ധമുള്ള കൂട്ടുകാര്‍ ഈ അഡ്രെസ്സില്‍ ബന്ധപെടുക http://navaska.blogspot.com നന്ദി നമസ്ക്കാരം .

On Saturday, April 24, 2010 0 commentsഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ രണ്ടു മാസക്കാലമായി നടത്തി വന്നിരുന്നക്യാമ്പൈന്നു പ്രൌടോജോല സമാപ്തി .ഹംസ ബിന്‍ അബ്ദുല്മുതലിബ് സ്കൂളിലെ വിശാലമായ ഓടിറ്റൊരിയത്തില്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനു മുമ്പാകെ മൂന്നു സെഷനുകളിലായി വിവിധ വിഷയങ്ങളാണ് അവതരിക്കപെട്ടത്‌.മൂല്യ ശോഷണം വന്നു കൊണ്ടിരിക്കുന്ന ധര്‍മികാതപതനതിന്നു,ഇസ്ലാമിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകമാത്രമാണ് പരിഹാരമെന്നു സമ്മേളനം സദസ്സിനെ ഉദ്ഘോഷിച്ചു."തൌഹീദ് പൊരുളും ലക്ഷ്യവും "എന്ന വിഷയത്തില്‍ KNM സംസ്ഥാന സെക്രട്ടറി മൌലവി ഒമര്‍ സുല്ലമി നടത്തിയ പ്രഭാഷണം ഇതില്‍ എടുത്തു പറയേണ്ടതാണ്.അള്ളാഹു ആര്,എങ്ങിനെ ആരാധിക്കപെടണ്ണം?എന്തിനു ആരാധിക്കപെടണ്ണം?നിശബ്ദമായസദസ്സിനോട് ഒമര്‍ സുല്ലമി "അള്ളാഹു "വിനെ പരിച്ചയപെടുതിയപോള്‍ തങ്ങളുടെ ആരാധ്യന്‍ "അജ്യ്യനാനെന്നു "മനസ്സില്‍ ധൃടപെടുത്തുകയായിരുന്നു സദസ്സ് ഒരിക്കല്‍ കൂടി .ജെസിബി യില്‍ വന്ന "പുതുമണവാളന്റെ"കഥ പറഞ്ഞു സദസ്സിനെ ചിരിപിച്ച ISM മുന്‍ സെക്രട്ടറി TP ഹുസൈന്‍ കോയ "കുടുംബന്ധരീക്ഷം -ഇസ്ലാമിക കാഴ്ചപാടും പുത്തന്‍ പ്രവണതകളും "എന്ന വിഷയത്തില്‍ ഗൌരവ മേറിയ ചിന്തകളാണ് സദസ്സിനു സമ്മാനിച്ചത്‌ .അബ്ദുറഹിമാന്‍ രണ്ടത്താണി MLA യുടെ മുഖ്യ പ്രഭാഷനത്തോടെ സമ്മേളനം സമാപിച്ചു സദസ്സ് പിരിയുമ്പോള്‍ ഇസ്ലാഹി സെന്‍റെര്‍ കര്‍മ്മ ബടന്മ്മാര്‍ അടുത്ത ലക്ഷ്യ ത്തിലേക്ക്സമരസജ്ജരാവുകയായിരുന്നു .

On Tuesday, April 20, 2010 0 comments


അങ്ങിനെ തരൂര്‍ സര്‍ പുറത്ത്.ചുരുങ്ങിയ നാള്‍ കൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റിലെ വിവാദ പുരുഷന്‍.കേരളത്തിലെ
"വയറൊട്ടി യവന്റെ"ദണ്ണം പറയാന്‍ നാം പറഞ്ഞയച്ച എം പി നമുക്ക് നല്‍കിയതോ "കോടികളുടെ കള്ളപണം"ഒഴുകുന്ന "കിറുക്കന്‍ കളിയും".പണം കൊണ്ട് ദുര്‍മേദസ് കയറിയ കുബെരന്മാര്‍കു ഗ്യലരിയിലിരുന്നു
"സ്പ്രിങ്കില്‍സ്"കൊറിക്കാന്‍ സായിപ്പ് കൊണ്ടുവന്ന ഈ കളികൊണ്ട്‌ കേരളീയന്‍ വീണ്ടും മടിയനാകുമെന്നു മാത്രം .
തരൂര്‍ സര്‍ പറഞ്ഞത് കേട്ടില്ലേ ?ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കേരളത്തിന്‍റെ വികസന സങ്കല്‍പം മാരനമെത്രെ.അതായത് നമ്മള്‍ കൃക്കറ്റ് ഗ്യലരിയിലിരുന്നു കൊണ്ട് ആര്‍പുവിളിച്ചു "കള്ളന്മാരുടെ വയറു"വികസിപിക്കണമെന്നു.ബലേഭേഷ് നമുക്കിനി ഇതില്‍പരം സന്തോഷം എന്തുവേണം ?

On Sunday, April 18, 2010 0 comments


സംശയികണ്ട നമ്മുടെ "തച്ചങ്കരി"സാറിനെ പറ്റിതന്നെയാ പറഞ്ഞത്.പിണറായും കോടിയേരിയും ഇല്ലാത്ത
തക്കം നോക്കി നമ്മുടെ "അച്ചുമാമെന്‍"മലര്തിയടിചില്ലേ.അല്ലേലും തച്ചങ്കരി സാറിന്നു ഇത്തിരി ഗമ കൂടുതല.
നമ്മുടെ ഗൃഷി രാജ് ഏമാന്‍ മുന്‍പ് മീശ പിരിച്ചു നോക്കിയതാ സംഗീതം യുണിഫോം ആക്കിയ തച്ചങ്കരി പാട്ടും പാടി
തടി"സലാമാത്താക്കി".തച്ചങ്കരി "തോപ്പിയില്ലെങ്ങിലും"ജീവിക്കും .പക്ഷേങ്കി നമ്മുടെ അച്ചുമാമനോ?കാത്തിരുന്നു
കാണാം.

On Saturday, April 17, 2010 0 comments

On Friday, April 16, 2010 0 comments

ഒരു ബ്ലോഗ്ഗെരാവാന്‍ ആവേശതിന്നു ഇറങ്ങി പുരപെട്ടത.വള്ളികുന്നുകാരന്‍ബഷീര്‍കയാണ് എന്‍റെ മാദൃകാ ബ്ലോഗ്ഗര്‍ .പക്ഷെ "എഴുത്തും വായനയും "അറിയുന്നവനെ ഈ പണി പറ്റുഎന്ന് ഇപോ മനസിലായി .

On Wednesday, April 14, 2010 2 comments

നമസ്ക്കാരം

On 3 comments

എല്ലാവര്‍ക്കും നമസ്ക്കാരം ഞാനൊരു പുതിയ ബ്ലോഗ്ഗര്‍.ബ്ലോഗെഴുത്തിന്‍റെ ഈ കാലഘട്ടത്തില്‍ ഞാന്‍ മാത്രം
എന്തിനു മടിച്ചുനില്‍ക്കനം ?നിങ്ങള്ക്ക് വരാം നന്മകള്‍ മാത്രം നമുക്ക് പങ്കു വെക്കാം .

Powered by Blogger.